നടന്‍ ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തു ..



ഹൈദരാബാദ്: തെലുങ്ക് സിനിമാ നടൻ ഉദയ് കിരണിനെ (33)​ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുഞ്ചഗുട്ടയിലെ ശ്രീനഗർ കോളനിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 
രണ്ടായിരത്തിൽ തേജ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. നുവു നേനു,​ മനസന്ത നുവെ,​ ലവ്‌ ടു ഡേ, ശ്രീറാം, ഹോളി, നീ സ്‌നേഹം, ജോഡി നമ്പര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ്. ഇതുവരെ 21 സിനിമകളില്‍ അഭിനയിച്ചു. ഫിലിം ഫെയര്‍ അവാർഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. പൊയ്‌ എന്ന  സിനിമയിലൂടെ തമിഴ്‌ സിനിമയിലെത്തിയ കിരൺ മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചു.

Related Posts

Post a Comment

Subscribe Our Newsletter