അമ്മായി അച്ഛനെ പ്രാണനാഥാ എന്നു വിളിച്ച മരുമകള്‍. മരുമകളെ കാമുകിക്കു സമാനം കണ്ട അമ്മായി അച്ഛന്‍ ഞെട്ടിയോ? നടന്ന കാര്യമാണ്.. ചൈനയിലാണ് സംഭവം. ഒരു കൂരയില്‍ ഒന്നിച്ചു താമസിക്കുന്ന കുടുംബത്തിലാണ് വിചിത്രമായ ഇക്കാര്യം നടന്നത്.
വിരമിച്ച അമ്മായി അച്ഛന്‍ നേരം കളയുന്നതിനായി ഓണ്‍ലൈന്‍ ചാറ്റിംങ് ശീലമാക്കിയിരുന്നു. ഒടുവില്‍ ചാറ്റ് നീണ്ടത് മരുമകളിലേക്ക്. ഇരുവരും കൊടുമ്പിരി കൊണ്ട ചാറ്റിങ്ങ് ..രണ്ടുപേര്‍ക്കും പരസ്പരം അറിയില്ലായിരുന്നു.
വ്യാജപേരുകളിലാണ് ഇവര്‍ ഓണ്‍ലൈനില്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നത്. താന്‍ അവിവാഹിതനാണെന്നും ഒരു കമ്പനി ഡയറക്ടര്‍ ആണെന്നുമായിരുന്നു പിതാവ് പറഞ്ഞിരുന്നത്. തന്റെ ഭര്‍ത്താവ് ജയിലിലാണെന്നും കുഞ്ഞിന്റെ കൂടെ ഒറ്റക്ക് താമസിക്കുകയാണെന്നുമായിരുന്നു യുവതിയും പറഞ്ഞിരുന്നത്.
ഒടുവില്‍ പ്രേമ സംഭാഷണങ്ങള്‍ ഹോട്ടല്‍ മുറിയിലേക്കു നീണ്ടു. നേരിട്ടു കാണാനുള്ള ആഗ്രഹമാണ് ഇരുവര്‍ക്കും പാരയായത്. ഭാര്യയുടെ ഓണ്‍ലൈന്‍ സംഭാഷണങ്ങളില്‍ സംശയം തോന്നിയ ഭര്‍ത്താവ് അവരെ പിന്തുടര്‍ന്നിരുന്നു.
യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ മരുമകളും അമ്മായിഅച്ഛനും സ്തംഭിച്ചു പോയി. അടുത്ത അടി ഭര്‍ത്താവിന്റെ കൈയില്‍ നിന്നായിരുന്നു. പിതാവിന്റെ പല്ലുകള്‍ക്ക് കോട്ടം തട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബഹളം കേട്ട് ഹോട്ടല്‍ ജീവനക്കാര്‍ ഓടിവന്നപ്പോള്‍ കണ്ടത് പിതാവിനെ മകന്‍ അടിക്കുന്ന രംഗമായിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.

Post a Comment
Post a Comment