സരിതക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോ -ഹൈകോടതി

സോളാര്‍ തട്ടിപ്പ് കേസ്സില്‍ ജയിലില്‍ കഴിയുന്ന സരിത എസ്.നായര്‍ക്ക് ബ്യൂട്ടീഷനുണ്ടോ എന്ന് ഹൈക്കോടതി.

സരിതക്ക് ജയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് ഹൈകോടതി പരാമര്‍ശം. തടവില്‍ കഴിയുന്നയാള്‍ ഇത്രയും ഒരുങ്ങി നടക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. കോടതിയില്‍ ഹാജരാക്കിയ ശേഷം സരിതയെ പുതുപ്പള്ളി വഴി തിരുവനന്തപുരത്തേക്ക് കൊണ്ട് പോയത് എന്തിനാണ്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ടതായും കോടതി വ്യക്തമാക്കി. സരിതയ്ക്ക് സാധാരണ വസ്ത്രങ്ങള്‍ നല്‍കിയാല്‍ മതിയെന്നു കോടതി നിര്‍ദ്ദേശിച്ചു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ആര്‍ക്കും ജയിലില്‍ പോകാന്‍ ഭയമുണ്ടാവില്ല. ജനങ്ങള്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓര്‍ക്കണമെന്ന് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് പറഞ്ഞു.

Related Posts

Post a Comment

Subscribe Our Newsletter